ഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയാ മിര്‍സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്‍
പോളണ്ടിന്റെ മഗ്ദാ ലിനെറ്റെ ഫൈനലില്‍ പ്രവേശിച്ചു.
മെല്‍ബണ്‍: കരിയറിലെ അവസാന ഗ്രാന്സ്ലാം കളിക്കുന്ന ഇന്ത്യയുടെ സാനിയാ മിര്‍സയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടാന്‍ ഒരു ജയം അകലെ. സാനിയയും ഇന്ത്യയുടെ തന്നെ രോഹന് ബൊപ്പെണ്ണയുമായുള്ള സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. ബ്രിട്ടന്റെ നിയാല്‍ സ്കപ്സ്കി-അമേരിക്കയുടെ ഡെസീറെ ക്രോസിക്ക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍ 6-4, 7-6.
പുരുഷ വിഭാഗം സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു. ആന്‍േ്രഡ റൂബ്ലേവിനെ 6-1, 6-2, 6-4 സ്കോറിന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ നേട്ടം. വനിതാ വിഭാഗം സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്ക്കോവായെ പരാജയപ്പെടുത്തി പോളണ്ടിന്റെ മഗ്ദാ ലിനെറ്റെ ഫൈനലില്‍ പ്രവേശിച്ചു.