മെല്‍ബണ്‍: ഇന്ത്യന്‍ താരം രോഹന് ബൊപ്പണ്ണ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന സെമി ഫൈനലില്‍ രോഹന് ബൊപ്പണ്ണ/മാത്യൂ എബ്ഡന്‍ സഖ്യം ജോങ്/മച്ചാക്ക് സഖ്യത്തെ ആണ് തോല്‍പ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ 6-3, 3-6, 7-6 (10-7) എന്ന സ്കോറിന് ആയിരുന്നു ബൊപ്പണ്ണയുടെ വിജയം.ഓസ്ട്രേലിയ ഓപ്പണില്‍ രോഹന് ബൊപ്പണ്ണയുടെ കന്നി പുരുഷ ഡബിള്‍സ് ഫൈനല്‍ ആണിത്. രോഹന്റെ ഗ്രാന്‍ഡ് സ്ലാമുകളിലെ ആറാം ഫൈനലാണ് ഇത്. ക്വാര്‍ട്ടറില്‍ മോള്‍ട്ടെനി / ഗോണ്‍സാല സഖ്യത്തെ പരാജയപ്പെടുത്തിയിരുന്നു. 6-4, 7-6 എന്ന സ്കോറിനായിരുന്നു ആ വിജയം. രോഹന് ബൊപ്പണ്ണ ഡബിള്‍സ് റാങ്കിംഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.