കൂത്തുപറമ്പില്‍ വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

Update: 2018-10-14 04:36 GMT
കൂത്തുപറമ്പ്: മൂര്യാട് നൂഞ്ഞമ്പായിയില്‍ പുതുശ്ശേരി പറമ്പത്ത് വീട്ടില്‍ മുഹമ്മദിന്റെയും ഹസീനയുടെയും മകന്‍ മുഹമ്മദ് സനാന്‍ (11) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് നാലരയോടെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്ന കിണറ്റില്‍ വീഴുകയായിരുന്നു.



കൂത്തുപറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് യു പി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.സഹോദരങ്ങള്‍: ഉമൈദ് (ദുബൈ), തസ്ലീന, ഷംന

Similar News