നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ പത്തിന്, ഉച്ചയോടെ ഫലമറിയാം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ എന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തും മത്സരിക്കും. രാവിലെ 10ന് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉച്ചയോടെ ഫലമറിയാം. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കും.

Update: 2022-09-12 01:18 GMT

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ച് മന്ത്രിപദത്തിലേക്കെത്തിയതോടെയാണ് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള സഭാ സമ്മേളനം ചേരുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ എന്‍ ഷംസീറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സാദത്തും മത്സരിക്കും. രാവിലെ 10ന് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഉച്ചയോടെ ഫലമറിയാം. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കും.

തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് മന്ത്രിയായി എത്തിയത്.തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്.

Tags:    

Similar News