മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്തതിനെചൊല്ലി വിവാദം; ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജിവച്ചു
പതിനായിരം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന ചടങ്ങിലാണ് രാജേന്ദ്രപാല്‍ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, രാജേന്ദ്രപാല്‍ ഗൗതമിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു.
ന്യൂഡല്‍ഹി: ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൗതംരാജിവച്ചു. മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മന്ത്രി രാജിവച്ചത്. പതിനായിരം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന ചടങ്ങിലാണ് രാജേന്ദ്രപാല്‍ പങ്കെടുത്തത്.
പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, രാജേന്ദ്രപാല്‍ ഗൗതമിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു. അരവിന്ദ് കെജരിവാളും എഎപിയും ഹിന്ദുവിരുദ്ധമാണ് എന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. തനിക്ക് ഏത് മതത്തില്‍ വേണമെങ്കിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ടെന്നായിരുന്നു ആദ്യം രാജേന്ദ്രപാല്‍ നിലപാട് സ്വീകരിച്ചത്.
എന്നാല്‍, എഎപി ഹിന്ദുവിരുദ്ധമാണെന്ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തില്‍ ഉള്‍പ്പെടെ ബിജെപി പ്രചാരണം ശക്തമാക്കിയതിന് പിന്നാലെയാണ് രാജേന്ദ്രപാല്‍ രാജിവച്ചിരിക്കുന്നത്.