കൈക്കൂലി: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.വി. സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

Update: 2019-06-29 14:07 GMT

കോഴിക്കോട്: കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ എം വെങ്കിടഗിരി, ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പി.വി. സുനില്‍ ചന്ദ്രന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇരുവരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലടക്കം വാര്‍ത്തയായതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരം ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും റിപോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News