ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന്‍ ജീവനൊടുക്കി

Update: 2024-11-29 17:49 GMT

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് ട്രാക്കോ കേബിള്‍ കമ്പനി ജീവനക്കാരന്‍ ജീവനൊടുക്കി. സംസ്ഥാന പൊതുമോഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാക്കനാട് കാളങ്ങാട് റോഡ് കൈരളി നഗര്‍ പി. ഉണ്ണി (54) ആണ് മരിച്ചത്. പതിനൊന്ന് മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.


Similar News