ഉഡുപ്പി: കര്‍ണാടക ഉഡുപ്പിയിലെ ഗംഗോലി ഗ്രാമപഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യത്തിന്. 20 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തിനാണ് കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം അവസാനം കുറിച്ചത്. കോണ്‍ഗ്രസിന്റെ ജയന്തി കാര്‍വി പുതിയ പ്രസിഡന്റായും എസ്്ഡിപിഐയുടെ തബ്രീസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഗംഗോലിയുടെ രാഷ്ട്രീയത്തിന് പുതിയ മാനം നല്‍കുന്നതാണ് കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യത്തിന്റെ വിജയം. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള സ്ഥലത്താണ് പുതിയ സഖ്യം വെന്നിക്കൊടി പാറിച്ചത്.