ഗൾഫിൽ കൊവിഡ് രോഗികളുടെ എണ്ണം ഏഴര ലക്ഷം കടന്നു

യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ.

Update: 2020-09-12 01:09 GMT

ദുബായ്: ഗൾഫിൽ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തി അറുപത്തി ആറായിരം കവിഞ്ഞു. ഗൾഫിൽ മൂവായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി. അതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ഏഴു ലക്ഷത്തി ഏഴായിരം കടന്നു.

അതേസമയം, മരണ നിരക്കിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. ഗൾഫിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ മരണസംഖ്യയിൽ കുറവ് രേഖപ്പെടുത്തി. 26 മരണമാണ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിലെ കൊവിഡ് മരണസംഖ്യ 6342 ആയി. സൗദിയിൽ 24 പേർ മരിച്ചു. ബഹ്റൈനിൽ രണ്ടും കുവൈത്തിൽ ഒന്നും മരണം സ്ഥിരീകരിച്ചു. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ പുതുതായി മരണം സ്ഥിരീകരിച്ചിട്ടില്ല. 3263 ആണ് പുതിയ കേസുകൾ.

Tags:    

Similar News