താനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഡിവൈഎഫ്‌ഐ തീരദേശ മേഖലാ മുന്‍ സെക്രട്ടറി ഷംസുവിനും മുസ്തഫയ്ക്കുമാണ് വെട്ടേറ്റത്.
മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്‌ഐ തീരദേശ മേഖലാ മുന്‍ സെക്രട്ടറിയുമായ ഷംസുവിനും മുസ്തഫയ്ക്കുമാണ് വെട്ടേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ മുസ്്‌ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.