വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു.

യുവാവിനെ യുവതി വിളിച്ചു വരുത്തുകയും ബൈക്കില്‍ എത്തിയ യുവാവിന്റെ കൂടെ സഞ്ചരിക്കുകയായിരുന്ന യുവതി തനിക്ക് സ്പര്‍ശിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹെല്‍മെറ്റ് ഊരിവയ്ക്കാന്‍ യുവതി ആവശ്യപ്പെട്ടു.തുടര്‍ന്ന് ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു.

Update: 2019-06-17 06:09 GMT

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഡല്‍ഹിയിലെ വികാസ്പുരി മേഖലയിലാണ് സംഭവം. യുവാവിനെ യുവതി വിളിച്ചു വരുത്തുകയും ബൈക്കില്‍ എത്തിയ യുവാവിന്റെ കൂടെ സഞ്ചരിക്കുകയായിരുന്ന യുവതി തനിക്ക് സ്പര്‍ശിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹെല്‍മെറ്റ് ഊരിവയ്ക്കാന്‍ യുവതി ആവശ്യപ്പെട്ടു.തുടര്‍ന്ന് ആസിഡ് മുഖത്തൊഴിക്കുകയായിരുന്നു.

ദമ്പതികള്‍ ആക്രമിക്കപ്പെട്ടു എന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തത്തെുകയും പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇരുവരെയും പോലിസ് ചോദ്യം ചെയ്യലില്‍ റോഡിലൂടെ വരുമ്പോള്‍ ആരോ ആസിഡ് എറിയുകയായിരുന്നു എന്നാണ് ഇവര്‍ പോലിസിന് മൊഴി നല്‍കിയത്.അതുകൊണ്ടു തന്നെ ആരാണ് ആക്രമിച്ചത് എന്ന് ദിവസങ്ങളോളം അന്വേഷിച്ചിട്ടും പോലിസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ മൊഴി നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിര്‍ണ്ണായകമായി. സംശയാസ്പദമായ സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയും എല്ലാം ഏറ്റുപറയുകയുമായിരുന്നു. മൂന്ന് വര്‍ഷമായി ഇരുവരും തീവ്ര പ്രണയത്തില്‍ ആയിരുന്നു.എന്നാല്‍ ഏതാനും നാളായി ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു. ഇതിനാലാണ് യുവതി പ്രതികാരം ചെയ്യ്തത്.

Tags:    

Similar News