ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങില്‍ തിക്കിലും തിരക്കിലും നിരവധി മരണം

വിലാപയാത്രയ്ക്കിടെ ഇറാന്‍ നഗരമായ കെര്‍മാനില്‍ ഉണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ മരിച്ചതായി ഇറാന്‍ ഇറാന്‍ സ്റ്റേറ്റ് ടിവി അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 48 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2020-01-07 10:32 GMT

തെഹ്‌റാന്‍: യുഎസ് വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയ മുതിര്‍ന്ന കമാന്‍ഡറുടെ  വിലാപയാത്രയ്ക്കിടെ ഇറാന്‍ നഗരമായ കെര്‍മാനില്‍ ഉണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ മരിച്ചതായി ഇറാന്‍ ഇറാന്‍ സ്റ്റേറ്റ് ടിവി അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 48 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഇറാഖി തലസ്ഥാനമായ ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ച കൊല ചെയ്യപ്പെട്ട ഇറാനിലെ കുദ്‌സ് സൈന്യത്തിന്റെ തലവന്‍ ഖാസിം സുലൈമാനിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിനു പേരാണ് കെര്‍മാനിയില്‍ തടിച്ചുകൂടിയത്.

നിരവധി പേര്‍ റോഡില്‍ മരിച്ചു കിടക്കുന്നതും ആളുകള്‍ സഹായിക്കാന്‍ ശ്രമിക്കുന്നതും ഇവിടെനിന്നുള്ള പ്രാരംഭ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവ സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ കൊല്ലപ്പെട്ടതായി ഇറാനിലെ അടിയന്തിര വൈദ്യസേവന മേധാവിയായ പിര്‍ഹോസീന്‍ കൊലിവന്ത് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഇന്നലെ തെഹ്‌റാനില്‍ നടന്ന വിലാപയാത്രയില്‍ പത്തു ലക്ഷത്തിലധികം പേരാണ് സംബന്ധിച്ചത്. പ്രധാന പാതകളിലും ഇടത്തെരുവുകളിലും പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട സൈനികന് അന്ത്യോപചാരം അര്‍പ്പിക്കാനായി ഒത്തുകൂടിയത്. തെഹ്‌റാന്‍ സര്‍വകലാശാലക്ക് മുന്നില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ പൊട്ടിക്കരഞ്ഞിരുന്നു. യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ക്ക് അഭൂതപൂര്‍വ്വമായ വീരപരിവേഷമാണ് ഇറാനില്‍ ലഭിച്ചത്.

Tags:    

Similar News