വെസ്റ്റ്ബാങ്കില്‍ നിരവധി ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു

കിഴക്കന്‍ റാമല്ലയിലെ അല്‍ മുവര്‍റജാത്ത് മേഖലയിലെ ഫലസ്തീന്‍ വാസയിടമാണ് സൈന്യം നശിപ്പിച്ചത്.

Update: 2021-06-08 07:19 GMT
വെസ്റ്റ്ബാങ്കില്‍ നിരവധി ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഡസന്‍ കണക്കിന് ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം തിങ്കളാഴ്ച തകര്‍ത്തതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ റാമല്ലയിലെ അല്‍ മുവര്‍റജാത്ത് മേഖലയിലെ ഫലസ്തീന്‍ വാസയിടമാണ് സൈന്യം നശിപ്പിച്ചത്.

'അവര്‍ തങ്ങളെ നശിപ്പിച്ചു. തങ്ങളുടെ ശരീരത്തിലെ വസ്ത്രമല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് അവശേഷിക്കുന്നില്ല'- വീടുതകര്‍ക്കപ്പെട്ട ഫലസ്തീനികളിലൊരാളയ അവ്‌ദെ അല്‍ കബ്‌നെ അനദോളു ഏജന്‍സിയോട് പറഞ്ഞു.

ഇസ്രായേല്‍ സേന ഞങ്ങള്‍ നിര്‍മ്മിച്ചതെല്ലാം നശിപ്പിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു-അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം കിഴക്കന്‍ ജെറുസലേമും വെസ്റ്റ് ബാങ്ക് മുഴുവനായും അധിനിവേശ പ്രദേശങ്ങളായാണ് കണക്കാക്കുന്നത്.

Tags:    

Similar News