വിദ്വേഷ പ്രസംഗം: ധരം സന്‍സദ് മതസമ്മേളനത്തിന് അനുമതി നിഷേധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍; പരിപാടി നടത്തുമെന്ന വെല്ലുവിളിയുമായി സംഘാടകര്‍

വിദ്വേഷ പ്രസംഗങ്ങളില്‍ സുപ്രിം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാല്‍, പരിപാടി നടത്തുമെന്ന് വെല്ലുവിളിച്ച് സംഘാടകര്‍ പരിപാടിയുമായി മുന്നോട്ട് പോവുകയാണ്.

Update: 2022-04-27 03:32 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ ധരം സന്‍സദ് മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍. വിദ്വേഷ പ്രസംഗങ്ങളില്‍ സുപ്രിം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് നടപടി. സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. എന്നാല്‍, പരിപാടി നടത്തുമെന്ന് വെല്ലുവിളിച്ച് സംഘാടകര്‍ പരിപാടിയുമായി മുന്നോട്ട് പോവുകയാണ്.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഇന്നാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏപ്രില്‍ 16ന് നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നടപടിയില്ലെന്ന് ആരോപിച്ചാണ് സമ്മേളനം വിളിച്ചിരിക്കുന്നത്. ധരം സന്‍സദ് മത സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗമുണ്ടാകരുതെന്നാണ് സുപ്രീംകോടതി ഇന്നലെ നിര്‍ദ്ദേശിച്ചത്. ഇതുസംബന്ധിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉറപ്പ് വരുത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.

മുന്‍കരുതല്‍ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ധരം സന്‍സദ് മത സമ്മേളനങ്ങളിലെ വിദ്വേഷ പ്രസംഗം തടയണമെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍ ഉണ്ടായത്.

Tags:    

Similar News