'മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഹിന്ദുവിന് അവകാശമുണ്ട്';സംഘ്പരിവാര്‍ പ്രവര്‍ത്തകനെതിരേ കേസെടുത്ത് ഡല്‍ഹി പോലിസ്

ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ആയിരുന്നു വിപുലിന്റെ പരാമര്‍ശം,സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു

Update: 2022-03-27 09:29 GMT

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകനെതിരെ കേസെടുത്ത് ഡല്‍ഹി പോലിസ്. ഡല്‍ഹി നജഫ്ഗഡ് സ്വദേശി വിപുല്‍ സിങിനെതിരെയാണ് പോലിസ് കേസെടുത്തത്.മുസ്‌ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുക്കളുടെ അവകാശമാണ് എന്ന വിവാദ പരാമര്‍ശത്തിനാണ് കേസ്.

ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ആയിരുന്നു വിപുലിന്റെ പരാമര്‍ശം.സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

കവിയും സാമൂഹിക പ്രവര്‍ത്തകയുമായ നബിയ ഖാന്റെ ഇടപെടലിലൂടെയാണ് പോസ്റ്റ് വിവാദമായി മാറിയത്.നടപടി ആവശ്യപ്പെട്ട് ഇയാളുടെ കാര്‍ നമ്പര്‍ സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് നബിയ വിഷയം പോലിസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.നബിയ ഖാന്റെ ട്വീറ്റിന് മറുപടിയായി 'കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി പോലിസ് ട്വീറ്റ് ചെയ്തു,

ദേശീയ വനിതാ കമ്മീഷനും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് കത്തയച്ചു.പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും,അന്വേഷണ പുരോഗതി ഏഴു ദിവസത്തിനകം അറിയിക്കണമെന്നും കത്തില്‍ പറഞ്ഞു.

Tags:    

Similar News