ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
വിനീത് വെങ്കിടേഷാണ് സ്‌കോറര്‍.

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ബെംഗളൂരു എഫ്‌സിക്കും ചെന്നൈയിന്‍ എഫ്‌സിക്കും ജയം. ആദ്യ മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ് സി ഒഡീഷാ എഫ്‌സിയെ 3-2ന് പരാജയപ്പെടുത്തി.ഫാറൂഖ് ചൗധരി ചെന്നൈയിനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ ചീമ ചുക്വവുന്റെ വകയാണ്. ഒഡീഷയാണ് മല്‍സരത്തില്‍ ഒമ്പതാം മിനിറ്റില്‍ ഡിയാഗോ മൗറീഷ്യോയിലൂടെ ലീഡെടുത്തത്. ഒഡീഷയുടെ രണ്ടാം ഗോള്‍ റോയ് കൃഷ്ണയാണ് നേടിയത്. രണ്ടാമത്തെ മല്‍സരത്തില്‍ ബെംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ ഏക ഗോളിന് പരാജയപ്പെടുത്തി. വിനീത് വെങ്കിടേഷാണ് സ്‌കോറര്‍.