മോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

'നരേന്ദ്ര മോദി, തിളക്കമാര്‍ന്ന തിരഞ്ഞെടുപ്പ് വിജയം നേടിയതില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനം. താങ്കളുടെ നേതൃപാടവം അംഗീകരിക്കപ്പെട്ടിരിക്കുന്നു.

Update: 2019-05-23 10:01 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നു നെതന്യാഹു ട്വീറ്റ് ചെയ്തു. തന്റെ സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹു ഹിന്ദിയിലും ഹിബ്രുവിലും ട്വീറ്റ് ചെയ്തിരിക്കുന്നത്.

'നരേന്ദ്ര മോദി, തിളക്കമാര്‍ന്ന തിരഞ്ഞെടുപ്പ് വിജയം നേടിയതില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനം. താങ്കളുടെ നേതൃപാടവം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ഞങ്ങള്‍ ശക്തിപ്പെടുത്തും- നെതന്യാഹു ട്വീറ്റ് ചെയ്തു. ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നരേന്ദ്ര മോദി, ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുമാണ്. 


2014 നേക്കാള്‍ ബഹുദൂരം മുന്നില്‍ ബിജെപി എത്തിയിരിക്കുന്നു എന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളും ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ ആധിപത്യമാണ് ഉറപ്പിച്ചിരിക്കുന്നത്. കര്‍ണാടകയിലും കുതിരക്കച്ചവടത്തിലൂടെ സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയെ അഭിനന്ദനമറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഭരണം തുടരും എന്ന സൂചന ലഭിച്ചതോടെ തുറന്ന സമാധാന ചര്‍ച്ചയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ രംഗത്ത് വന്നു. എന്നാല്‍ ഷാഹീന്‍ 2 എന്ന മിസൈല്‍ പരീക്ഷണ വിവരം പുറത്തുവിട്ടാണ് പാകിസ്ഥാന്‍ സമാധാന ചര്‍ച്ചയ്ക്കുള്ള അഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1500 മൈല്‍ ദൈര്‍ഘ്യം ലഭിക്കുന്ന മിസൈലാണ് ഷാഹീന്‍ 2. 

Tags:    

Similar News