ജോര്‍ദാന്‍ രാജാവ് അമ്മാനില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മിഡില്‍ ഈസ്റ്റില്‍ സ്ഥിരത കൈവരിക്കുന്നതിന് യുഎസ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രാദേശിക സാമ്പത്തിക പദ്ധതികളില്‍ ഫലസ്തീനികള്‍ ഭാഗമാകണമെന്ന് ജോര്‍ദാന്‍ രാജാവ് രാജ്യം സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
അമ്മാന്‍: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ അമ്മാനില്‍ വച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ അമേരിക്കയുടെ പിന്തുണയുള്ള സാമ്പത്തിക പദ്ധതികളില്‍ ഫലസ്തീനികളെ ഉള്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡുമായുള്ള കൂടിക്കാഴ്ചയില്‍ ജോര്‍ദാന്‍ രാജാവ് ആവശ്യപ്പെട്ടു.
മിഡില്‍ ഈസ്റ്റില്‍ സ്ഥിരത കൈവരിക്കുന്നതിന് യുഎസ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രാദേശിക സാമ്പത്തിക പദ്ധതികളില്‍ ഫലസ്തീനികള്‍ ഭാഗമാകണമെന്ന് ജോര്‍ദാന്‍ രാജാവ് രാജ്യം സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഇരു രാജ്യങ്ങളും പരിഗണിക്കുന്ന ജല-ഊര്‍ജ്ജ കരാറുകളില്‍ ഫലസ്തീനികളെ ഉള്‍പ്പെടുത്താന്‍ അമ്മാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നുണ്ടെന്നും ജോര്‍ദാന്‍ അധികൃതര്‍ പറയുന്നു.
ഇസ്രായേലും ജോര്‍ദാനും 1994ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഇസ്രായേല്‍ -ഫലസ്തീന്‍ സംഘര്‍ഷം അവരുടെ ഉഭയകക്ഷി ബന്ധത്തെ ഏറെക്കാലമായി ബാധിക്കുന്നുണ്ട്.
ഈ മാസമാദ്യം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ പ്രദേശം സന്ദര്‍ശിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയില്‍, ശാശ്വതമായ സമാധാനത്തിലേക്ക് എത്താന്‍ ഫലസ്തീന്‍ രാഷ്ട്രം അനിവാര്യമാണെന്ന് അബ്ദുല്ല രണ്ടാമന്‍ രാജാവ് ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡിനോട് ആവര്‍ത്തിച്ചു.