ജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)

Update: 2024-11-24 01:32 GMT
ജോര്‍ദാനിലെ ഇസ്രായേലി എംബസിക്ക് സമീപം വെടിവയ്പ് (വീഡിയോ)

അമ്മാന്‍: ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം കനത്ത വെടിവയ്പ്പ്. തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞു. സ്ഥലത്ത് ആംബുലന്‍സുകള്‍ എത്തിയതായി പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ വീടുകളില്‍ കയറി പോലിസ് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നതായും റിപോര്‍ട്ടുണ്ട്.

ഇസ്രായേലിന് എതിരെ നിരന്തരമായി പ്രതിഷേധം നടക്കുന്ന സ്ഥലമാണിത്. 1948ല്‍ ഇസ്രായേല്‍ രൂപീകരണ സമയത്ത് ബലംപ്രയോഗിച്ച് ഒഴിപ്പിച്ച ഫലസ്തീനികള്‍ ധാരാളമായി ജീവിക്കുന്ന പ്രദേശമാണിത്. ഇസ്രായേലുമായി ജോര്‍ദാന്‍ ഒപ്പിട്ട കരാറുകള്‍ക്കെല്ലാം പൊതുവില്‍ ജനങ്ങള്‍ എതിരുമാണ്.

Tags:    

Similar News