ഇസ്രായേല്‍ ബസ് സ്റ്റേഷനില്‍ വെടിവെപ്പ്; ഒരു മരണം; ഗസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ്

Update: 2024-10-06 14:45 GMT

ജെറുസലേം: ഗസയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിന്റെ വാര്‍ഷികത്തിന് ഒരു ദിവസം മുന്നോടിയായി ഇസ്രായേലില്‍ അക്രമിയുടെ വെടിവെയ്പ്പ്. ഇസ്രായേല്‍ ബീര്‍ഷെബയിലെ സെന്‍ട്രല്‍ ബസ് സ്റ്റേഷനിലാണ് വെടിവെപ്പ്. അക്രമിയെ പോലിസ് വെടിവെച്ചുകൊന്നു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ പോലിസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരാഴ്ചയ്ക്കിടെ ഇസ്രായേലില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.

ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. നാലുപേര്‍ക്ക് നിസാരമായ പരിക്കും മൂന്നുപേര്‍ക്ക് ചെറിയ പരിക്കുകളുമാണുള്ളത്. ഇവരെ ബീര്‍ഷെബയിലുള്ള സൊറോക മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ മാസം ഒന്നിന് ഇസ്രയേലിലെ ടെല്‍ അവീവില്‍ ഒരുആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലൈറ്റ് റെയില്‍വേ സ്റ്റേഷന് സമീപം ജറുസലേം സ്ട്രീറ്റില്‍ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ 'വടക്കന്‍ ഗസ മുനമ്പില്‍ നിന്ന് തെക്കന്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് നിരവധി റോക്കറ്റുകള്‍ ഗസയില്‍ നിന്ന് കടന്നുപോയതായി റിപ്പോര്‍ട്ടുണ്ട്. പ്രൊജക്ടൈലുകള്‍ കടന്നുപോകുന്നതായി തിരിച്ചറിഞ്ഞു. ഒരു പ്രൊജക്ടൈല്‍ തടഞ്ഞു, ബാക്കിയുള്ളവ തുറസ്സായ സ്ഥലങ്ങളില്‍ പതിച്ചു-എന്നാണ് ഇസ്രായേലില്‍ നിന്നുള്ള റിപ്പോര്‍ട്ട്.




Tags:    

Similar News