ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ; ജസ്റ്റിസ് എ കെ സിക്രി കോമണ്‍വെല്‍ത്ത് ട്രിബ്യൂണല്‍ പ്രസിഡന്റാവും

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍(സിഎസ്എടി) പ്രസിഡന്റ് പദവയിലേക്ക് നാമനിര്‍ദേശം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യുപകാരം ചെയ്തത്.

Update: 2019-01-13 12:31 GMT
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ പദവിയില്‍നിന്ന് അലോക് വര്‍മയെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന സുപ്രിംകോടതി ജഡ്ജി എ കെ സിക്രിക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യുപകാരം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് ആര്‍ബിട്രല്‍ ട്രിബ്യൂണല്‍(സിഎസ്എടി) പ്രസിഡന്റ് പദവയിലേക്ക് നാമനിര്‍ദേശം ചെയ്താണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യുപകാരം കാണിച്ചത്.

ദ പ്രിന്റ് ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. മാര്‍ച്ച് ആറിന് സുപ്രിം കോടതിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ആണ് ജസ്റ്റിസ് സിക്രിക്ക് പുതിയ നിയമനം. കോമണ്‍വെല്‍ത്തിലെ 50 അംഗരാജ്യങ്ങളുടെ വ്യവഹാരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്എടിയാണ് മധ്യസ്ഥത വഹിച്ച് വരുന്നത്. പ്രസിഡന്റ് അടക്കം എട്ടംഗങ്ങളാണ് ട്രൈബ്യൂണലിനുള്ളത്.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ പദവിയില്‍നിന്നു നീക്കം ചെയ്യുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച ജസ്റ്റിസ് എ കെ സിക്രിയുടെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സമിതിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അലോക് വര്‍മയ്ക്കു അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോള്‍ സമിതി അംഗമായ പ്രധാനമന്ത്രിക്കൊപ്പം ജസ്റ്റിസ് സിക്രി അലോക് വര്‍മയെ പദവിയില്‍നിന്നു നീക്കാന്‍ പച്ചക്കൊടി കാട്ടുകയായിരുന്നു. സിക്രിയുടെ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ നിര്‍ണയകമായത്.

Tags:    

Similar News