ഡിപ്പോകളിലെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചെന്ന് കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കൊടി തോരണങ്ങള്‍ കെട്ടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് കെ എസ് ആര്‍ റ്റി സി മാനേജിംഗ് ഡയറക്ടറുടെ വിശദീകരണം.
തിരുവനന്തപുരം: പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്ഥാപിച്ച കൊടിമരങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട യൂനിയന്‍ പ്രതിനിധികള്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കാന്‍ ഡിപ്പോ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെഎസ്ആര്‍ടിസി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കൊടി തോരണങ്ങള്‍ കെട്ടുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് കെ എസ് ആര്‍ റ്റി സി മാനേജിംഗ് ഡയറക്ടറുടെ വിശദീകരണം.
ഇ എസ് 1/ ഛ23318/2018 നമ്പര്‍ മെമ്മോറാണ്ടം പ്രകാരമാണ് അറിയിപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഡിപ്പോയില്‍ വിവിധ യൂണിയനുകള്‍ കെട്ടിയ കൊടികളും തോരണങ്ങളും ബോര്‍ഡുകളും ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊതുപ്രവര്‍ത്തകനായ ജോണി ഏലിയാപുരം സമര്‍പ്പിച്ച പരാതിയിലാണ്നടപടി.