റണ്‍വേയിലെ ലൈറ്റുകള്‍ തെളിയാന്‍ വൈകി; തിരുവനന്തപുരത്തുനിന്ന് ഏഴ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Update: 2025-02-17 01:57 GMT
റണ്‍വേയിലെ ലൈറ്റുകള്‍ തെളിയാന്‍ വൈകി; തിരുവനന്തപുരത്തുനിന്ന് ഏഴ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: റണ്‍വേയിലെ ലൈറ്റുകള്‍ തെളിയാന്‍ വൈകിയതിനാല്‍ ഞായറാഴ്ച വൈകീട്ട് ആറുമണിക്കുശേഷം തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന അഞ്ചു യാത്രാവിമാനങ്ങളെയും രണ്ട് സൈനികവിമാനങ്ങളെയും തിരിച്ചുവിട്ടു. യാത്രാവിമാനങ്ങളെ കൊച്ചിയിലേക്കും സൈനികവിമാനങ്ങളെ കൊച്ചി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലേക്കുമാണ് തിരിച്ചുവിട്ടത്. സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് രാത്രി 7.30ഓടെ ഇവ മടങ്ങിയെത്തി. ഡല്‍ഹി, മുംബൈ, ബെംഗളൂരു, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുമെത്തിയ യാത്രാ വിമാനങ്ങളെയും വായുസേനയുടെ രണ്ടു വിമാനങ്ങളെയുമാണ് തിരിച്ചുവിട്ടതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

Similar News