1987 ൽ ഡിജിറ്റൽ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിരുന്നു: മോദി
റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പരാമര്‍ശം നടത്തിയ അതേ അഭിമുഖത്തിന്റെ കൂടുതല്‍ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോദിയുടെ നുണപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രോൾ മഴ പെയ്യിക്കുകയാണ്.
ന്യുഡൽഹി: 1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് നേഷന്‍ നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പരാമര്‍ശം നടത്തിയ അതേ അഭിമുഖത്തിന്റെ കൂടുതല്‍ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോദിയുടെ നുണപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രോൾ മഴ പെയ്യിക്കുകയാണ്.
1990 കളിലാണ് വേൾഡ് വൈഡ് വെബ് ലോകത്ത് ലഭ്യമായി തുടങ്ങിയത് അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റനായിരുന്നു അമേരിക്കയിൽ ആദ്യമായി ഇ മെയിൽ സന്ദേശമയച്ച ഭരണാധികാരി. എന്നാൽ മോദി പറയുന്ന നുണ ഇങ്ങനെയാണ്
'ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനു മുന്‍പുതന്നെ തനിക്ക് ഇലക്ട്രോണിക് ഉപകരണങ്ങളോടു കമ്പമുണ്ടായിരുന്നു. 1990-കളിൽ തന്നെ താൻ സ്റ്റൈലസ് പെൻ (ടച്ച്സ്ക്രീൻ ഡിവൈസുകളിൽ ഉപയോഗിക്കുന്നവ) സ്വന്തമാക്കിയിരുന്നു. 1987-88 കാലത്ത് തനിക്ക് ഒരു ഡിജിറ്റൽ കാമറയുണ്ടായിരുന്നു. മറ്റാരെങ്കിലും ഇത് സ്വന്തമാക്കിയിരുന്നോ എന്നറിയില്ല. എൽ.കെ. അഡ്വാനിയുടെ ചിത്രം താൻ ഡിജിറ്റൽ കാമറയിൽ പകർത്തിയിരുന്നു. അഹമ്മദാബാദിനടുത്ത വിരംഗം ടെഹ്സിലിൽവച്ചായിരുന്നു ഇത്. ഇത് പിന്നീട് ഇ-മെയിൽ വഴി ഡൽഹിക്ക് അയച്ചുനൽകി. അന്ന് വളരെ കുറച്ചുപേർക്കു മാത്രമേ ഇ-മെയിൽ ഉള്ളൂ. അടുത്ത ദിവസം ഡൽഹിയിൽ കളർ ഫോട്ടോ ലഭിച്ചപ്പോൾ അദ്വാനി വളരെ അതിശയിച്ചുപോയി.'
എങ്ങനെയാണ് ഒരു 'ഗാഡ്ജറ്റ് ഫ്രീക്ക്' ആയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി. 1990കളില്‍ താന്‍ സ്റ്റൈലസ് പേനകള്‍ (ടച്ച് സ്ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. കഴിഞ്ഞദിവസം ഇതേ അഭിമുഖത്തിലാണ് മോദി 'മേഘ സിദ്ധാന്തം' അവതരിപ്പിച്ചത്.
അതേസമയം മോദിയുടെ അവകാശവാദങ്ങൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. 1995-ൽ സർക്കാർ നിയന്ത്രണത്തിലുള്ള വിഎസ്എൻഎൽ കന്പനിയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം ആദ്യമായി അവതരിപ്പിക്കുന്നത്. 1990-ൽ ഡൈകാം മോഡൽ ഒന്നാണ് ആദ്യമായി വിൽപ്പനയ്ക്കെത്തുന്ന ഡിജിറ്റൽ കാമറ. 1995 ഓഗസ്റ്റ് 14-ന് ഇന്ത്യയിൽ ഇ-മെയിൽ അവതരിപ്പിക്കുന്നതിനു മുന്‍പ് മോദി ഇതൊക്കെ എങ്ങിനെ സാധിച്ചെടുത്തു എന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ പരിഹാസം.