ജാതി അധിക്ഷേപം: യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

സെന്‍ട്രല്‍ മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയായ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലില്‍ റെസിഡന്റ് ഡോക്ടറായ പായല്‍ ഇവിടെ ഗൈനക്കോളജി വിദ്യാര്‍ഥി കൂടിയായിരുന്നു. ഈ മാസം 22ന് ആശുപത്രിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Update: 2019-05-27 05:45 GMT

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരുടെ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് മുംബൈയില്‍ യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഒരു കുഞ്ഞിന്റെ അമ്മയായ 23കാരി പായല്‍ സല്‍മാന്‍ തദ്‌വിയാണ് ആത്മഹത്യ ചെയ്തത്.

സെന്‍ട്രല്‍ മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയായ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലില്‍ റെസിഡന്റ് ഡോക്ടറായ പായല്‍ ഇവിടെ ഗൈനക്കോളജി വിദ്യാര്‍ഥി കൂടിയായിരുന്നു. ഈ മാസം 22ന് ആശുപത്രിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം മൂലം കുറച്ചു നാളായി പായല്‍ വിഷാദ രോഗത്തിനടിമയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സഹപ്രവര്‍ത്തകരായ ഹേമ അഹൂജ, ഭക്തി മഹറെ, അങ്കിത കാണ്ഡെവാള്‍ എന്നിവര്‍ എപ്പോഴും പായലിനെ ജാതിയുടെ പേരില്‍ പരിഹസിച്ചിരുന്നു. വിദ്യാര്‍ഥികളുടെ വാട്‌സ് ആപ് ഗ്രൂപ്പിലും മറ്റും പായലിനെ അവഹേളിക്കുന്ന രൂപത്തിലുള്ള സന്ദേശങ്ങളയക്കുന്നതും പതിവായിരുന്നു.

ആത്മഹത്യയെ തുടര്‍ന്ന് മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഹേമ അഹൂജ, ഭക്തി മഹറെ, അങ്കിത കാണ്ഡെവാള്‍ എന്നിവരുടെ അംഗത്വം റദ്ദാക്കിയിട്ടുണ്ട്. മൂന്നു പേര്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സീനിയര്‍ പോലിസ് ഓഫിസര്‍ ദീപക് കുന്ദാല്‍ പറഞ്ഞു.

Tags:    

Similar News