ബിഹാറി യുവതിയുടെ ലൈംഗിക പീഡന പരാതി: ബിനോയിക്കെതിരേ മുംബൈ പോലിസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി കഴിഞ്ഞദിവസം വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചിരുന്നു. ബിനോയിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ഹാജരായിട്ടില്ലാത്തതിനാലാണ് ഈ നീക്കം.
മുംബൈ: ബാര്‍ ഡാന്‍സ് ജീവനക്കാരിയായിരുന്ന ബിഹാറി യുവതിയുടെ ലൈംഗിക പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷിവാര പോലിസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെഷന്‍സ് കോടതി കഴിഞ്ഞദിവസം വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചിരുന്നു. ബിനോയിയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ ഹാജരായിട്ടില്ലാത്തതിനാലാണ് ഈ നീക്കം.
വ്യാഴാഴ്ചയ്ക്കു മുമ്പ് ബിനോയിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നാണ് സൂചന.
ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ പോലിസിന് ഇനി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ആദ്യം ലുക്ക് ഔട്ട് നോട്ടീസിറക്കുന്നതിന് പൊലിസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
അതേ സമയം, ബിനോയിക്കെിതിരേ കൂടുതല്‍ ശക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ ബിനോയിയുടെ പേരാണ് അച്ഛന്റെ പേരായി നല്‍കിയിരിക്കുന്നത്. യുവതിയുടെ പാസ്‌പ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരായി ബിനോയിയുടെ പേര് നല്‍കി എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് 'ബിനോയ് വി ബാലകൃഷ്ണന്‍' എന്നാണ് നല്‍കിയിരിക്കുന്നത്.
യുവതിയുടെ കുട്ടിയുടെ പിതാവ് താനാണെന്ന് പറയാനും ബിനോയ് ഇത് വരെ തയ്യാറായിട്ടില്ല. അതെ സമയം, കോടിയേരി ബാലകൃഷ്ണന് ബിനോയിയുടെ ബന്ധം നേരത്തെ അറിയാമായിരുന്നെന്ന് മുംബൈയില്‍ നിന്നുള്ള അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് വെളിപ്പെടുത്തി.
തന്റെ ഓഫീസില്‍ വെച്ച് ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. യുവതി ബിനോയിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്നും ശ്രീജിത്ത് പറഞ്ഞതായി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.