രാജു നാരായണസ്വാമിക്കെതിരേ ഉടന്‍ നടപടിയില്ല; ശുപാര്‍ശ മുഖ്യമന്ത്രി തിരിച്ചയച്ചു

ചീഫ് സെക്രട്ടറിതല സമിതി നല്‍കിയ ശുപാര്‍ശ മടക്കി. വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത്.

Update: 2019-06-22 19:29 GMT

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കെതിരെ ഉടന്‍ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി. പിരിച്ചുവിടാനുള്ള തീരുമാനം വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മതിയെന്ന് തീരുമാനിച്ച് ചീഫ് സെക്രട്ടറിതല സമിതി നല്‍കിയ ശുപാര്‍ശ മടക്കി. വിശദീകരണം ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തിരിച്ചയച്ചത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജു നാരായണസ്വാമിയ്‌ക്കെതിരെ കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് നല്‍കാനായി തയ്യാറാക്കിയത്. മന്ത്രാലയത്തിന് സമര്‍പ്പിക്കും മുമ്പ് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തിരിച്ചയച്ചത്.

സര്‍ക്കാര്‍ സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു, ഓഫിസില്‍ കൃത്യമായി ഹാജരായില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നിവയായിരുന്നു സമിതി അദ്ദേഹത്തിനെതിരേ കണ്ടെത്തിയ കുറ്റങ്ങള്‍. ഇക്കാര്യങ്ങളുടെ പേരില്‍ നടപടിയെടുക്കാമോ എന്ന വിശദീകരണം ചോദിച്ചാണ് മുഖ്യമന്ത്രി റിപോര്‍ട്ട് തിരിച്ചയച്ചതെന്നാണ് വിവരം.

സര്‍വീസ് കാലാവധി പൂര്‍ത്തിയാക്കാന്‍ 10 വര്‍ഷം കൂടി ശേഷിക്കെയാണ് രാജുനാരായണ സ്വാമിക്കെതിരെ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

Tags:    

Similar News