വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് ഇന്ന് വ്യാപക നിയന്ത്രണമില്ല

രാജ്യത്ത് സ്‌റ്റോക്ക് ഉള്ള കല്‍ക്കരി ഉടന്‍ താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു.

Update: 2022-04-30 00:49 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് സ്‌റ്റോക്ക് ഉള്ള കല്‍ക്കരി ഉടന്‍ താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കല്‍ക്കരി ഇത്തവണ കോള്‍ ഇന്ത്യ ലിമിറ്റഡ് ഉല്‍പ്പാദിപ്പിച്ചു.

നിലവില്‍ പ്രതിസന്ധി ഇല്ലെന്നും കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്‌സ്പ്രസ്സ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 657 ട്രെയിനുകള്‍ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടൂതല്‍ റാക്കുകള്‍ സജ്ജജമാക്കി കല്‍ക്കരി ട്രെയിനുകള്‍ ഓടിക്കാനാണ് ഈ നടപടി. അതേസമയം സംസ്ഥാനത്ത് ഇന്ന് വ്യാപകമായ വൈദ്യുതി നിയന്തണം ഉണ്ടാകില്ല. കല്‍ക്കരി ക്ഷാമം മൂലം രാജ്യത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി നടപടി തുടങ്ങിയ സാഹചര്യത്തിലാണിത്. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി മെയ് 31 വരെ വാങ്ങും. പ്രതിദിനം 1.5 കോടിയോളം അധിക ബാധ്യതയുണ്ടാകും. നല്ലളം ഡീസല്‍ നിലയത്തില്‍ നിന്നും 90 മെഗാവാട്ട് ലഭ്യമാക്കും. കായംകുളം നിലയവും പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി തുടങ്ങി. മെയ് 3ന് നിലവിലെ വിലയിരുത്തലനുസരിച്ച് 400 മെഗാവാട്ട് കുറവുണ്ടായേക്കും. അതിനാല്‍ അന്ന് വൈദ്യുതി നിയന്ത്രമുണ്ടാകും. വൈകിട്ട് 6നും 11നും ഇടയില്‍ ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags:    

Similar News