മര്‍ദ്ദിച്ച് വിവസ്ത്രയാക്കി; യുവതി പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയത് നഗ്നയായി
രാജസ്ഥാനിലെ ചുരു ജില്ലയിലെ ബിദസാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍തൃവീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെതുടര്‍ന്ന് ആരംഭിച്ച വഴക്ക് കയ്യാങ്കളിയിലെത്തുകയായിരുന്നു.
ജയ്പൂര്‍: രാജസ്ഥാനില്‍ കൊടിയ ഗാര്‍ഹിക പീഡനത്തിനിരയായ യുവതി പരാതി നല്‍കാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത് നഗ്‌നനയായി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബിദസാര്‍ പ്രദേശത്ത് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ഭര്‍തൃവീട്ടുകാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെതുടര്‍ന്ന് ആരംഭിച്ച വഴക്ക് കയ്യാങ്കളിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി അതേപടി പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
നാട്ടുകാര്‍ സഹായിക്കുന്നതിനു പകരം മൊബൈലില്‍ ചിത്രങ്ങല്‍ പകര്‍ത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അടുത്തിടെ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ യുവതിയെ ബന്ധുക്കള്‍ പീഡിപ്പിച്ചിരുന്നു. പീഢനം നിശബ്ദമായി സഹിക്കുന്നതിനു പകരം ഇത്തവണ നിയമപരമായി നേരിടുന്നതിനാണ് പോലിസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയതെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും യുവതി നിലവില്‍ തങ്ങളുടെ സംരക്ഷണയിലാണെന്നും പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സ്റ്റേഷനിലേക്ക് വരുന്നതിനിടെ യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.