റഷ്യ എസ്-400 വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിറകോട്ടില്ലെന്ന് തുര്‍ക്കി
എഫ്-35 പോര്‍വിമാന പദ്ധതിയില്‍നിന്ന് ഒഴിവാക്കുമെന്ന യുഎസ് ഭീഷണികള്‍ക്കിടെയാണ് തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോവാന്‍ തുര്‍ക്കി തീരുമാനിച്ചത്. റഷ്യന്‍ എസ്-400 വാങ്ങുന്നതുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യകക്ഷികളില്‍നിന്നു കടുത്ത പ്രതിഷേധം ഉയരുകയും യുഎസ് ഉപരോധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ആങ്കറ: റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് പിറകോട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കാവുസൊഗ്ലു. എഫ്-35 പോര്‍വിമാന പദ്ധതിയില്‍നിന്ന് ഒഴിവാക്കുമെന്ന യുഎസ് ഭീഷണികള്‍ക്കിടെയാണ് തങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോവാന്‍ തുര്‍ക്കി തീരുമാനിച്ചത്. റഷ്യന്‍ എസ്-400 വാങ്ങുന്നതുമായി ബന്ധപ്പെട്ട് നാറ്റോ സഖ്യകക്ഷികളില്‍നിന്നു കടുത്ത പ്രതിഷേധം ഉയരുകയും യുഎസ് ഉപരോധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
പ്രതിരോധ സംവിധാനം വിന്യസിക്കുന്നതില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ എഫ്-35 പോര്‍വിമാന പദ്ധതിയില്‍നിന്ന് ഒഴിവാക്കുമെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ച യുഎസ് പ്രതിരോധ ആക്റ്റിങ് സെക്രട്ടറി തുര്‍ക്കി പ്രതിരോധ മന്ത്രിക്ക് കത്തയച്ചിരുന്നു.
തങ്ങള്‍ക്ക് അന്ത്യശാസനം നല്‍കാന്‍ ആര്‍ക്കുമാവില്ലെന്ന് മൗലൂദ് കാവുസൊഗ്ലു പറഞ്ഞു. ഇത്തരം കത്തുകളിലൂടെ തുര്‍ക്കി അതിന്റെ തീരുമാനത്തില്‍നിന്ന് പിറകോട്ട് പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്-400 തുര്‍ക്കി വാങ്ങുമെന്നും അത് രാജ്യത്ത് വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ നിര്‍മിത എസ് 400 മിസൈല്‍ വാങ്ങുന്നത് പൂര്‍ത്തിയായതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അറിയിച്ചു. ഇടപാടുകള്‍ പൂര്‍ത്തിയായതായും അടുത്ത മാസം മിസൈലുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ യുഎസില്‍ നിന്നും തുര്‍ക്കി വാങ്ങുന്ന എഫ് 35 യുദ്ധ വിമാന ഇടപാട് തടയുമെന്നും തുര്‍ക്കി പൈലറ്റുമാര്‍ക്ക് നല്‍കുന്ന പരിശീലനം അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.