സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി, യുപി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസ് അയക്കുകയും ഒന്നിലധികം എഫ്‌ഐആറുകള്‍ സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താക്കൂര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിശോധിക്കാന്‍ സമ്മതിക്കുകയും ചെയ്തു.
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ച 'സുള്ളി ഡീല്‍സ്' ആപ്പുകളുടെ സ്രഷ്ടാവ് ഔംകരേശ്വര്‍ താക്കൂറിനെതിരേ രജിസ്റ്റര്‍ ചെയ്ത ഒന്നിലധികം കേസുകളിലെ അന്വേഷണം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രിംകോടതി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഡല്‍ഹി, യുപി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസ് അയക്കുകയും ഒന്നിലധികം എഫ്‌ഐആറുകള്‍ സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താക്കൂര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിശോധിക്കാന്‍ സമ്മതിക്കുകയും ചെയ്തു. പീഡനത്തിനിരയായ ഓരോ സ്ത്രീക്കും വെവ്വേറെ പരാതി നല്‍കാമെന്ന് വാദത്തിനിടെ ബെഞ്ച് പറഞ്ഞു.