ബിജെപിയുടെ പരാതിയിൽ കേരള വര്‍മ്മ കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി ഉത്തരവ്
തൃശ്ശൂര്‍: ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് ബോര്‍ഡ് വച്ചെന്ന ബിജെപിയുടെ പരാതിയില്‍ തൃശൂർ കേരള വര്‍മ്മ കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തൃശ്ശൂര്‍ സിജെഎം കോടതിയാണ് കേസെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് കുമാറാണ് ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.
എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ഡിജിപി, സിറ്റി പൊലീസ് കമ്മീഷണര്‍, തൃശ്ശൂര്‍ വെസ്റ്റ് സിഐ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും കേസ് എടുത്തില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് ഹസന്‍ മുബാറക്, കോളേജ് യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്‍റ് ആര്‍ നന്ദന, യൂണിയന്‍ ചെയര്‍മാന്‍ വിഎസ് കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് കേസ് എടുക്കുക.