തീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു

ആർക്കും പരിക്കുള്ളതായി വിവരമില്ല

Update: 2024-10-11 17:41 GMT
തീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. മൈസൂരു - ദർഭംഗ എക്സ്പ്രസും (12578) ചരക്ക് ട്രെയിനും ആണ് കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപമുള്ള കാവേരി പ്പെട്ടയിൽ രാത്രി എട്ടരയോടെയാണ് അപകടം.

ചരക്ക് തീവണ്ടിയുടെ പിൻവശത്ത് ദർഭംഗ എക്സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നു എന്നാണ് റയിൽവേ പറയുന്നത്.

ഇതോടെ ദർഭംഗ എക്സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. മൂന്നു ബോഗികൾക്ക് തീപ്പിടിച്ചു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ചരക്ക് വണ്ടിയുടെ രണ്ട് ബോഗികളും പാളം തെറ്റിയിട്ടുണ്ട്

.

Tags:    

Similar News