ഇസ്രായേല്‍ തകര്‍ത്ത വീടുകളുടെ പുനര്‍നിര്‍മാണം വൈകുന്നു; യുഎന്‍ആര്‍ഡബ്ല്യുഎ ഓഫിന് മുന്നില്‍ പ്രതിഷേധം

പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ യുഎന്‍ആര്‍ഡബ്ല്യുഎ കോമ്പൗണ്ടിന്റെ ഗേറ്റിന് തീയിടുകയും ചെയ്തു.

Update: 2022-09-20 12:18 GMT

ഗസാസിറ്റി: നൂറുകണക്കിന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ ഗസയിലെ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി (യുഎന്‍ആര്‍ഡബ്ല്യുഎ) ആസ്ഥാനത്തെ പ്രധാന കവാടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതായി ഖുദ്‌സ് പ്രസ് റിപോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ യുഎന്‍ആര്‍ഡബ്ല്യുഎ കോമ്പൗണ്ടിന്റെ ഗേറ്റിന് തീയിടുകയും ചെയ്തു.

തങ്ങളുടെ താല്‍ക്കാലിക വീടുകള്‍ക്കുള്ള വാടക നല്‍കാനും പുനര്‍നിര്‍മ്മാണ പ്രക്രിയ വേഗത്തിലാക്കാനും 2014 മുതല്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ വീടുകള്‍ നശിപ്പിക്കപ്പെട്ട പ്രതിഷേധക്കാര്‍ യുഎന്‍ആര്‍ഡബ്ല്യുഎയോട് ആവശ്യപ്പെട്ടു.

2014, 2021, 2022 വര്‍ഷങ്ങളില്‍ ഇസ്രായേല്‍ നശിപ്പിച്ച വീടുകള്‍ പുനര്‍നിര്‍മിക്കുന്നതില്‍ യുഎന്‍ആര്‍ഡബ്ല്യുഎ ഗൗരവമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള സംയുക്ത സമിതി പറഞ്ഞു.

നശിപ്പിച്ച വീടുകളുടെ പുനര്‍നിര്‍മ്മാണം വൈകിപ്പിക്കുക എന്നതിനര്‍ത്ഥം, യുഎന്‍ആര്‍ഡബ്ല്യുഎ ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ വര്‍ധിപ്പിക്കുന്ന ഇസ്രായേല്‍ അധിനിവേശത്തിന്റെ അതേ അജണ്ട നടപ്പിലാക്കുന്നു എന്നാണ് അര്‍ത്ഥമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണം വൈകുന്നതിന് 'ഒരു കാരണവുമില്ല' എന്ന് കമ്മിറ്റി തറപ്പിച്ചു പറഞ്ഞു.

2014 ല്‍ നശിപ്പിക്കപ്പെട്ട വീടുകള്‍ 'പഴയ' പ്രശ്‌നമായതിനാല്‍ അന്താരാഷ്ട്ര ദാതാക്കള്‍ പണം നല്‍കുന്നില്ലെന്നാണ് യുഎന്‍ആര്‍ഡബ്ല്യുഎ അവകാശപ്പെടുന്നത്. 51 ദിവസം നീണ്ട അന്നത്തെ ഇസ്രായേല്‍ ആക്രമണത്തില്‍ 2,260 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 12,000 ഭവന യൂനിറ്റുകള്‍ പൂര്‍ണ്ണമായും നശിക്കുകയും 160,000 എണ്ണം ഭാഗികമായും തകര്‍ന്നിരുന്നു.

Tags:    

Similar News