സംഭലില്‍ പള്ളിയുടെ ഗെയ്റ്റില്‍ ജയ് ശ്രീറാം എന്നെഴുതി (വീഡിയോകള്‍)

Update: 2025-03-14 14:17 GMT
സംഭലില്‍ പള്ളിയുടെ ഗെയ്റ്റില്‍ ജയ് ശ്രീറാം എന്നെഴുതി (വീഡിയോകള്‍)

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ ഹയാത്ത്‌നഗറില്‍ മുസ്‌ലിം പള്ളിയുടെ ഗെയ്റ്റില്‍ ഹിന്ദുത്വര്‍ ജയ്ശ്രീറാം എന്നെഴുതി. പള്ളിക്ക് അകത്തേക്ക് നിറങ്ങളും വലിച്ചെറിഞ്ഞു. സംഭവത്തില്‍ വീരേഷ്, ബ്രജേഷ്, സതീശ്, ഹര്‍സ്വരൂപ്, ശിവം, വിനോദ് എന്നിവര്‍ക്കെതിരെ മസ്ജിദ് കമ്മിറ്റി പോലിസില്‍ പരാതി നല്‍കി.

സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് മുന്നിലൂടെ ഹോളി ഘോഷ യാത്ര നടന്നു. സംഭല്‍ സര്‍ക്കിള്‍ ഓഫിസറുടെ മേല്‍നോട്ടത്തിലാണ് ഹോളി ഘോഷയാത്ര നടന്നത്.

ഉച്ചക്ക് 2.30ന് പള്ളിയില്‍ ജുമുഅ നമസ്‌കാരം നടന്നു. 

അലീഗഡിലെ അബ്ദുല്‍ കരീം മസ്ജിദിന് സമീപവും അതിക്രമങ്ങളുണ്ടായി.

ബറേലിയിലെ പള്ളി മൂടിയ ടാര്‍പോളിന്‍ അക്രമികള്‍ മാറ്റി.

അതേസമയം, ഡല്‍ഹിയിലെ സീലംപൂരില്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയവരെ നേരെ ഹോളി ആഘോഷിക്കുന്നവര്‍ പൂക്കള്‍ വിതറി സ്വീകരിച്ചു.


Similar News