ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകൾ; ജില്ലാ തലങ്ങളിൽ എസ്ഡിപിഐ അബേദ്കര്‍ ജയന്തി ദിനാചരണം സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജയന്തി ദിനത്തിൽ 'ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍' എന്ന പ്രമേയത്തില്‍ എസ്ഡിപിഐ വിവിധ പരിപാടികളോടെ ജില്ലാ തലങ്ങളിൽ വിപുലമായി ആചരിച്ചു.
ജനാധിപത്യത്തിൻ്റെ പഴുതിലൂടെ അധികാരത്തിലെത്തി ജനാധിപത്യത്തെ അട്ടിമറിക്കാനും ഭരണഘടനയെ തന്നെ കൈയേറ്റം നടത്താനും ആർ എസ് എസ് നിയന്ത്രിത കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്ന വർത്തമാനകാലത്ത് പൗരധർമം നിർവഹിക്കാൻ ജനങ്ങളെ പ്രാപ്തമാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് നേതാക്കൾ ഊന്നി പറഞ്ഞു.
പാർട്ടി ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി എറണാകുളത്തും സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ ആലപ്പുഴയിലും ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടി മാരായ റോയ് അറക്കൽ (കൊല്ലം), പികെ ഉസ്മാൻ (തിരുവനന്തപുരം), കെ കെ അബ്ദുൽ ജബ്ബാർ (തൃശൂർ), സംസ്ഥാന സെക്രട്ടറിമാരായ അൻസാരി ഏനാത്ത് ( കണ്ണൂർ), ജോൺസൺ കണ്ടച്ചിറ (കാസർകോട്), കൃഷ്ണൻ എരഞ്ഞിക്കൽ (മലപ്പുറം), എം എം താഹിർ (ഇടുക്കി), സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി ടി ഇഖ്റാമുൽ ഹഖ് (കോഴിക്കോട്), അഡ്വ. എ കെ സലാഹുദ്ദീൻ (കോട്ടയം), സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ വി എം ഫൈസൽ (പാലക്കാട്), ജോർജ് മുണ്ടക്കയം ( വയനാട്), ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് ( പത്തനംതിട്ട) എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു