ചികില്‍സ ശരിയായില്ല; അമ്മയുടെ ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ച് മകന്‍
ഗുരുതരമായി പരിക്കേറ്റ ഡോ.ബാലാജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. വിഷയത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.
ചെന്നൈ: അമ്മയെ ചികില്‍സിക്കുന്ന ഡോക്ടറെ കുത്തിപരിക്കേല്‍പ്പിച്ച് മകന്‍. കലൈജ്ഞര്‍ സെന്റിനറി ആശുപത്രിയിലെ ഡോക്ടറായ ബാലാജിക്കാണ് ഏഴു കുത്തുകളേറ്റത്. സംഭവത്തില്‍ ചെന്നൈ സ്വദേശിയായ വിഗ്നേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.
വിഗ്നേഷിന്റെ കാന്‍സര്‍ ബാധിതയായ അമ്മ നേരത്തെ ഈ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇപ്പോള്‍ അവര്‍ മറ്റൊരു ആശുപത്രിയില്‍ ആണുള്ളത്. സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ മോശമായിരുന്നുവെന്ന് ഇപ്പോള്‍ ചികില്‍സിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വിഗ്നേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. അരമണിക്കൂര്‍ നേരം ഡോ.ബാലാജിയുമായി കേസിന്റെ കാര്യങ്ങള്‍ സംസാരിച്ചു. തുടര്‍ന്ന് അരയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു.
Massive concerns over Doctor's safety in Tamil Nadu🚨
— Janta Journal (@JantaJournal) November 13, 2024
Doctor stabbed in Kalaingar Super Specialty Hospital, Chennai
The accused stabbed the Cancer specialist Doctor 7 times before walking out calmly, in style
He was later caught and thrashed at the exit pic.twitter.com/pgLArDES5Y
ഗുരുതരമായി പരിക്കേറ്റ ഡോ.ബാലാജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. വിഷയത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.