ഭരണകൂടങ്ങള്‍ പരമ്പരാഗതമായ മനുഷ്യാവകാശങ്ങള്‍ കൈയ്യൊഴിയുകയും ഇസ്ലാമോഫോബിയ പോലുള്ള വംശീയ വികാരങ്ങള്‍ ആളിക്കത്തിക്കുന്ന ആഗോള അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുകയുമാണെന്ന് ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഡോ:എ കെ രാമകൃഷ്ണ പറഞ്ഞു.
പുതുവര്‍ഷം ഉമര്‍ ഖാലിദിനൊപ്പം,രാഷ്ട്രീയത്തടവുകാര്‍ക്കൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിക്കപ്പെട്ട മനുഷ്യാവകാശ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയായി ഇത്തരം വികാരങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഭരണകൂടം-അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പരിസ്ഥിതി -മനുഷ്യാവകാശ -രാഷ്ട്രീയ പ്രവര്‍ത്തകരുടെ മുന്‍കൈയ്യില്‍ രൂപീകരിക്കപ്പെട്ട പൊതുവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ:ഡി.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കണ്‍വീനര്‍ കെ. സുനില്‍കുമാര്‍ സ്വാഗതമാശംസിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സാദിഖ് ള്ളിയില്‍, പി.ടി.ഭാസ്‌ക്കരന്‍, ഗിരിധരന്‍, പി. മുരളീധരന്‍, സി.രഘുനാഥ്,വി.വി. ശശീന്ദ്രന്‍ തളിപ്പറമ്പ്, വിനോദ് കുമാര്‍ രാമന്തളി, എം.കെ.ജയരാജന്‍, ഷബീര്‍ എടക്കാട്, സി.ശശി എന്നിവര്‍ പ്രസംഗിച്ചു.