ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരേ ബിജെപിയുടെ പര്‍വേശ് വര്‍മ മല്‍സരിക്കും. മുഖ്യമന്ത്രി അതിഷിക്കെതിരേ കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപി മുന്‍ എംപി രമേഷ് ബിധുരി മല്‍സരിക്കും. 70 അംഗ നിയമസഭയിലെ 29 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഒന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 2015ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയതിന് ശേഷം ഒരു തിരഞ്ഞെടുപ്പിലും എഎപി പരാജയപ്പെട്ടിട്ടില്ല. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയേയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കാറ്.