അജ്ഞാതന്‍ ആക്രമിച്ചു ജനലില്‍ കെട്ടിയിട്ടെന്നു പരാതി നല്‍കിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: അജ്ഞാതന്‍ ആക്രമിച്ചു ജനലില്‍ കെട്ടിയിട്ടെന്നു പരാതി നല്‍കിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ ജോണ്‍കുട്ടിയുടെ ഭാര്യ തങ്കമ്മ(58)യാണ് മരിച്ചത്. ഏതാനും ദിവസം മുന്‍പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ഇവരെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മകന്‍ പോലിസില്‍ പരാതി നല്‍കി.
അജ്ഞാതനായ ഒരാള്‍ തന്നെ ആക്രമിച്ച് ബോധം കെടുത്തിയ ശേഷം ജനലില്‍ കെട്ടിയിട്ടെന്നാണ് തങ്കമ്മ പോലിസിനോട് പറഞ്ഞിരുന്നത്. വീടുപുട്ടിയ അക്രമി താക്കോലും കൊണ്ടാണ് പോയത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് തങ്കമ്മയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അടുക്കള വാതില്‍ വഴി മകന്‍ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ അമ്മയെ കാണുന്നത്.
മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങള്‍ അടക്കം ഒന്നും നഷ്ടമായിരുന്നില്ല. സംഭവത്തില്‍ മണ്ണഞ്ചേരി പോലിസ് കേസും റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തങ്കമ്മയുടെ മരണം സംഭവിച്ചിരിക്കുന്നത്.