ഗരുഡ് ഗംഗാ നദിയിലെ ജലം പാമ്പുകടിയേറ്റവര്‍ക്ക് ഉത്തമ ഔഷധമെന്ന് ബിജെപി നേതാവ്

Update: 2019-07-20 06:44 GMT

ന്യൂഡല്‍ഹി: നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ ഔഷധമാണ് ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗാ നദിയിലെ ജലമെന്ന അവകാശ വാദവുമായി ബിജെപി നേതാവ്. ഭാഗേശ്വര്‍ ജില്ലയിലൂടെ ഒഴുകുന്ന ഗരുഡ് ഗംഗാ നദിയിലെ ജലം കുടിച്ചാല്‍ പാമ്പുകടിയേറ്റവര്‍ വരെ സുഖപ്പെടുമെന്നും പ്രസവം സുഖകരമാവുമെന്നും മറ്റുമാണ് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷനും എംപിയുമായ അജയ്ഭട്ടിന്റെ അവകാശ വാദം. ലോക്‌സഭയില്‍ സെന്റര്‍ കൗണ്‍സില്‍ അമന്‍മെന്‍ഡ് (ഹോമിയോപ്പതി) ബില്ലിനെക്കുറിച്ച് നടന്ന ചര്‍ച്ചയിലായിരുന്നു അജയ് ഭട്ട് വിഡ്ഢിത്തം വിളമ്പിയത്.

അപൂര്‍വം ആളുകള്‍ക്കേ ഗരുഡ് ഗംഗാ നദിയിലെ വെള്ളത്തിന്റെ ഔഷധ ഗുണത്തെ കുറിച്ച് അറിയുകയുള്ളു. നദിയിലെ വെള്ളവും കല്ലുകളും മറ്റും ഔഷധ ഗുണമുള്ളവയാണ്. പ്രസവമടുത്ത സ്ത്രീകള്‍ നദിയിലെ കല്ലുകള്‍ പൊടിച്ച് നദീജലത്തില്‍ കലക്കി കുടിക്കണം. നദിയിലെ കല്ലുകള്‍ വയറിനു മുകളില്‍ ഉരസണം. ഇത്തരത്തില്‍ ചെയ്താല്‍ പ്രസവം സുഖകരമായി നടക്കും. പാമ്പുകടിയേറ്റ ഭാഗത്ത് നദിയിലെ കല്ലുകള്‍ ഉരക്കുകയാണെങ്കില്‍ വിഷം കയറാതെ സുഖപ്പെടും- ബിജെപി നേതാവ് ലോക്‌സഭയില്‍ പറഞ്ഞു. 

Tags:    

Similar News