കോഴിക്കോട് പത്തുവയസുകാരിക്ക് പീഡനം: രണ്ടു പേര്‍ അറസ്റ്റില്‍

നാദാപുരം വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വാണിമേല്‍ പാറോള്ളതില്‍ ശശി (37), തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി ബിനു (27) എന്നിവരെയാണ് വളയം സിഐ എ വി ജോണ്‍ അറസ്റ്റ് ചെയ്തത്.

Update: 2019-07-12 12:54 GMT

കോഴിക്കോട്: പത്ത് വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നാദാപുരം വളയം പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വാണിമേല്‍ പാറോള്ളതില്‍ ശശി (37), തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി ബിനു (27) എന്നിവരെയാണ് വളയം സിഐ എ വി ജോണ്‍ അറസ്റ്റ് ചെയ്തത്.

2016ല്‍ കോട്ടയത്ത് താമസിക്കുമ്പോഴാണ് കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. നാല് മാസം മുമ്പാണ് വിദ്യാര്‍ഥിനിയും കുടുംബവും വാണിമേല്‍ പുതുക്കുടിയില്‍ വാടക വീട്ടില്‍ താമസമാക്കിയത്. ഇവിടെ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുകയാണ്. സ്‌കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകരുടെ ചോദ്യം ചെയ്യലിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.തുടര്‍ന്ന് അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. പീഡനം നടന്നതായുള്ള ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ വളയം പോലിസ് പോക്‌സോ പ്രകാരം കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ സമയോചിത ഇടപെടലാണ് പീഡനവിവരം പുറത്തറിയാനും പ്രതികള്‍ കുടുങ്ങാനും ഇടയാക്കിയത്.

Tags:    

Similar News