മേഘാലയ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലില്‍

60 അംഗ മേഘലയ അസബ്ലിയിലെ 17 കോണ്‍ഗ്രസ് എംഎല്‍എമാരിലാണ് 12 പേരും കൂറുമാറിയത്

Update: 2021-11-25 02:52 GMT

ന്യൂഡല്‍ഹി: മേഘാലയ മുന്‍ മുഖ്യമന്ത്രി മുഗുള്‍ സാംങ്മ ഉള്‍പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 60 അംഗ മേഘലയ അസബ്ലിയിലെ 17 കോണ്‍ഗ്രസ് എംഎല്‍എമാരിലാണ് 12 പേരും കൂറുമാറിയത്. സ്പീക്കര്‍ മേത്ബ ലിങ്‌ദോക്ക് ഇക്കാര്യമരിയിച്ച് എംഎല്‍എമാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതോടെ മേഘലയയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷിയായി തൃണമൂല്‍ കോണ്‍ഗ്രസ് മാറി. സംസ്ഥാനത്ത് ഐക്യ പ്രതിപക്ഷം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് ഡല്‍ഹിയിലുള്ള തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. കഴിഞഅഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസ് അംഗങ്ങളും നേതാക്കളുമടക്കം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിന്റെ ചെലവില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പറയാം. സോണിയയുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന മമത ഡല്‍ഹിയിലുണ്ടായിട്ടും ഇത്തവണ അവരെ സന്ദര്‍ശിച്ചിട്ടില്ല. ഇതു സംബന്ധിച്ച മാദ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മമത ഒഴിഞ്ഞ് മാറുകയായിരുന്നു. എല്ലായിപ്പോഴും സോണിയ ഗാന്ധിയെ കാണണമെന്ന ഭരണഘടനാപരമായ നിര്‍ബന്ധമൊന്നുമില്ലെന്നും പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കും അവരെന്നും മമതാ ബാനര്‍ജി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ത്രിപുര,ഗോവ എന്നീ സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ വിജയത്തെ തുടര്‍ന്ന് മമത ബാനര്‍ജി ഡല്‍ഹിയിലെ പ്രധാന പ്രതിപക്ഷകക്ഷിയാകാനുള്ള തീവ്ര പരിശ്രമത്തിലാണ്. 21024 പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേയുള്ള പ്രധാന കക്ഷിയായി ഉയരാനാണ് മമത പദ്ധതിയിട്ടിരിക്കുന്നത്. യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാന്‍ സഖ്യത്തിനൊരുക്കമാണെന്ന് നേരത്തെ മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News