യുപിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 മരണം; 15 പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ വാലിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ശക്തമായ സ്‌ഫോടനത്തില്‍ രണ്ടുനില കെട്ടിടം നിലംപൊത്തി. അപകടസ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Update: 2019-10-14 04:27 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ വാലിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ശക്തമായ സ്‌ഫോടനത്തില്‍ രണ്ടുനില കെട്ടിടം നിലംപൊത്തി. അപകടസ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീട്ടിനുള്ളില്‍നിന്ന് വലിയ സ്‌ഫോടന ശബ്ദവും പുകയും ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.

ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെ ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പരിക്കേറ്റവരുടെ വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ഉറപ്പുവരുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News