ഛണ്ഡീഗഡ്: പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് മൂന്നുമാസമായിട്ടും ഹരിയാനയിലെ സ്വകാര്യ സ്‌കൂളുകളിലെ 12.5 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എന്‍ റോള്‍ ചെയ്തിട്ടില്ലെന്ന് കണക്കുകള്‍. ഇവരെ കണ്ടെത്തി സ്‌കൂളുകളിലെത്തിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഹരിയാന വിദ്യാഭ്യാസ വകുപ്പിന് സ്വകാര്യ സ്‌കൂളുകള്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം 2021-22 അക്കാദമിക വര്‍ഷം ജൂണ്‍ 28 വരെ 17.31 ലക്ഷം കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 29.83 ലക്ഷമായിരുന്നു. സംസ്ഥാനത്ത് 14,500 സര്‍ക്കാര്‍ സ്‌കൂളുകളും 8,900 സ്വകാര്യ സ്‌കൂളുകളുമാണുള്ളത്.
സ്വകാര്യ സ്‌കൂളുകളില്‍ പഠിച്ചിരുന്ന 12.51 ലക്ഷം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എംഐഎസില്‍ (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അപ്‌ഡേറ്റ് ചെയ്തിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ സ്വകാര്യ സ്‌കൂളുകളുടെ മേധാവികളുമായും മാനേജുമെന്റുകളുമായും യോഗംം ചേരണം. ഇതുവഴി അവര്‍ പഠനം ഉപേക്ഷിക്കുമെന്ന ആശങ്ക കുറയ്ക്കാനാവുമെന്നാണ് ഈ ആഴ്ച സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നല്‍കിയ നിര്‍ദേശത്തിലുള്ളത്. ഫീസ് പ്രശ്‌നങ്ങള്‍ കാരണം കുട്ടികളില്‍ ചിലരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തിട്ടുണ്ടാവാമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാലും കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ മോഡിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ ഉപേക്ഷിച്ചവരും ഉണ്ടായിരിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ബുദ്ധിമുട്ടായിരിക്കാം. കൊവിഡ് കാരണം നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും സ്‌കൂളുകളില്‍ എന്റോള്‍ ചെയ്തവരുടെ എണ്ണത്തിലുണ്ടായ അന്തരം പരിശോധിക്കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ ഗുര്‍ജാര്‍ പറഞ്ഞു.
'ഈ വര്‍ഷവും സ്‌കൂളുകള്‍ തുറക്കില്ലെന്നാണ് പൊതുവായ വിശ്വാസം. ഈ സാഹചര്യങ്ങളില്‍ ചില സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രധാനമായും ജൂനിയര്‍ ക്ലാസുകളില്‍ നിന്നുള്ളവര്‍ ഒരു സ്‌കൂളിലും ചേര്‍ന്നിട്ടില്ലെന്ന് ഫത്തേഹാബാദ് ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ മാനേജ്‌മെന്റം അംഗമായ രാം മെഹര്‍ പറഞ്ഞു. വരുമാനനഷ്ടം കാരണം കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാനാവാത്ത പലരേയും തനിക്ക് അറിയാമെന്ന് ഫത്തേഹാബാദ് ജില്ലയിലെ ചൗബര ഗ്രാമത്തിലെ തൊഴിലാളി പ്രവര്‍ത്തകനായ രാജേഷ് ചൗബര പറഞ്ഞു. നിര്‍മാണമേഖലയിലെ നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. അവരുടെ കുട്ടികള്‍ വീട്ടിലിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളില്‍ എന്റോള്‍ ചെയ്യാത്ത കുട്ടികളില്‍ ചിലര്‍ കുടിയേറ്റ കുടുംബങ്ങളില്‍ നിന്നുള്ളതാണെന്നും ജോലിയില്ലാത്തതിനാല്‍ അവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയിരിക്കാമെന്നും സ്വകാര്യ സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകള്‍ കുട്ടികളെ അവരിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നതും കാരണമാവുന്നതായി സ്വകാര്യ സ്‌കൂള്‍ ഉടമകള്‍ പറയുന്നുണ്ട്. കൈത്തല്‍ ജില്ലയിലെ ഭട്ട ഗ്രാമത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അവരുടെ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'സ്വകാര്യ സ്‌കൂളുകളിലെ കനത്ത ഫീസ് ഒഴിവാക്കാന്‍ നിങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുക. ഇത്തവണ സര്‍ക്കാര്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കൂ തുടങ്ങിയവയാണ് പറയുന്നത്.
അതേസമയം, കുട്ടികളുടെ കുറവ് കാരണം സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപകര്‍ക്ക് അവരുടെ വിഭവങ്ങള്‍ തകരാറിലായതിനാല്‍ സ്വകാര്യ സ്‌കൂള്‍ ഉടമകളുടെ അസോസിയേഷന്‍ പറഞ്ഞു. '15 മാസത്തിലേറെയായി കൊവിഡ് കാരണം ബുദ്ധിമുട്ടുന്ന സ്വകാര്യ സ്‌കൂള്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ ഒന്നുമുണ്ടായില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
12.5 lakh private school students 'missing' in Haryana