കനത്ത മൂടല്‍മഞ്ഞ്; പശ്ചിമ ബംഗാളില്‍ വാഹനാപകടത്തില്‍ 13 മരണം; 18 പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വാഹനാപകടത്തില്‍ പതിമൂന്ന് മരണം. ജല്‍പായ്ഗുരി ജില്ലയിലെ ധൂപുഗുരി നഗരത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് െ്രെഡവറുടെ കാഴ്ച തടസ്സപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ചുരഭന്ദര്‍ ലാല്‍ സ്‌കൂളില്‍ നിന്ന് ധുപ്ഗുരിയിലേക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് ദേശീയപാതയിലെ ജല്‍ദാക പാലത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറ് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പടെ പതിമൂന്ന് പേര്‍ മരിച്ചതായി ജല്‍പായ്ഗുരി സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാന്‍ ആദ്യം ചരക്കുമായി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് എതിരെ വന്ന കാറുമായും കൂട്ടിയിടിച്ചു.