കണ്ണൂര്‍: പയ്യന്നൂരില്‍ കന്നഡ ദമ്പതികളുടെ 13കാരിയായ മകളെ കാണാതായെന്ന് പരാതി. കുട്ടിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, കുട്ടിയെ ബന്ധു സ്‌കൂട്ടറില്‍ കൊണ്ടുപോവുന്ന സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട്. ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കുട്ടി പിന്നാലെ പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മീന്‍ പിടിക്കാന്‍ വേണ്ടി കേരളത്തില്‍ എത്തിയ കുടുംബം ആറു വര്‍ഷമായി പയ്യന്നൂരിലാണ് കഴിയുന്നത്.