ആറ് വര്‍ഷത്തിനിടെ കൈക്കൂലിക്കേസില്‍പെട്ടത് 134 സര്‍ക്കാര്‍ ജീവനക്കാര്‍; അഴിമതിക്ക് മുന്നില്‍ റവന്യു വകുപ്പ്

Update: 2022-04-05 01:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരില്‍ കൂടുതലും. 18 പോലിസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലന്‍സ് പിടികൂടി.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഓഫിസുകളെ സമീപിച്ചവരില്‍ നിന്നാണ് പലരും കൈക്കൂലി വാങ്ങിയത്. കരംമടക്കാനും ഭൂമി തരമാറ്റാനും സര്‍ട്ടിഫിക്കറ്റകള്‍ക്കുമായി റവന്യൂ ഓഫീസുകളിലെത്തിയവര്‍നിന്നും കൈക്കൂലി വാങ്ങി 31 ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. പ്യൂണ്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ പിടിയിലായത്.

നഗരകാര്യവകുപ്പാണ് കൈക്കൂലിക്കാര്യത്തില്‍ മൂന്നാംസ്ഥാനത്ത്. നഗരകാര്യ വകുപ്പില്‍ 15 പേരാണ് കൈക്കൂലി കേസില്‍ കുടുങ്ങിയത്. പഞ്ചായത്തില്‍ എട്ടുപേരും ആരോഗ്യവകുപ്പിലെ ഏഴുപേരാണ് പിടിയിലായത്. മുമ്പൊരിക്കലും പി ആര്‍ ഡി ഉദ്യോഗസ്ഥര്‍ കൈക്കൂലിയുമായി പിടിയിലായിട്ടില്ല. എന്നാല്‍ ഒരു കാരാറുകാരനില്‍ നിന്നും പണം വാങ്ങുന്നതിനിടെ പിആര്‍ഡിയിലെ ഒരു ഉന്നതഉദ്യോഗസ്ഥനും പിടിയിലായി.പാലക്കാടും കോട്ടയത്തുമാണ് ഏറ്റവും കൂടുതല്‍ പിടിയിലായത്. 15 പേര്‍ വീതമാണ് ഇവിടെ പിടിയിലായത്. ആലപ്പുഴയിലും എറണാകുളത്തും 12 പേരും ഇടുക്കിയിലും കണ്ണൂരും തിരുവനന്തപുരത്തും 11 പേരും പിടിയിലായി.

Similar News