'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്; ഞാനത് പറയുന്നില്ല'; സുരേഷ് ഗോപിക്ക് മറുപടിയുമായി എം വി ഗോവിന്ദന്‍

സുരേഷ് ഗോപിയുടെ 'തന്ത' പരാമര്‍ശത്തിന് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Update: 2024-10-31 07:38 GMT
തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്; ഞാനത് പറയുന്നില്ല; സുരേഷ് ഗോപിക്ക് മറുപടിയുമായി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ 'തന്ത' പരാമര്‍ശത്തിന് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടതെന്നും താനത് പറയുന്നില്ലെന്നും അത് വി ഡീ സതീശന്‍ പറഞ്ഞോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരനെ നിയമസഭയിലെത്തിക്കാന്‍ വി.ഡി സതീശന്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസിന് നിരവധി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ട്. അതിലൊരാളാണ് മുരളീധരന്‍. അദ്ദേഹം നിയമസഭയിലെത്തുന്നത് സതീശന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.പാലക്കാട് സിപിഎമ്മും യുഡിഎഫും തമ്മിലാണ് മത്സരം. ഇ ശ്രീധരന് കിട്ടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും പാലക്കാട്ടെ കല്‍പാത്തി രഥോത്സവം കലങ്ങാന്‍ അനുവദിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.




Tags:    

Similar News