
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 65,720 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8215 രൂപയായി കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലാണ് വ്യാപരം നടന്നിരുന്നത്.
അതേസമയം വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. 109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.